കൃഷിഭൂമിയില്ലാത്തവര്‍ക്ക് പച്ചക്കറി കൃഷിക്കായി ഗ്രോബാഗ് പദ്ധതിക്ക് തുടക്കമായി.സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതി പ്രകാരമാണ് ഗ്രോബാഗ് വിതരണം ബ്ലോക്ക് അടിസ്ഥാനത്തില്‍ നടത്തുന്നത്. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് വീടിന്റെ മട്ടുപ്പാവിലും വരാന്തയിലും പച്ചക്കറി കൃഷി ചെയ്യാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് ഗ്രോബാഗ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബത്തേരി ബ്ലോക്കില്‍ 9,750 ഗ്രോബാഗുകളാണ് തയ്യാറാക്കുന്നത്.മണ്ണും വളങ്ങളുമടക്കം 11കിലോ തൂക്കമുള്ള ഗ്രോ ബാഗുകളില്‍ പച്ചക്കറി തൈകള്‍ നട്ടാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് 25 ബാഗുകള്‍ വരെ നല്‍കുക. 80 രൂപ വിലവരുന്ന ബാഗിന് സബ്സീഡി കിഴിച്ച് 25 രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.