ശിശുദിനം വേറിട്ട അഘോഷമാക്കി പഴുപ്പത്തൂര്‍ ഗവ. എല്‍പിസ്‌കൂള്‍

0

വേറിട്ട ശിശുദിനാഘോഷവുമായി ബത്തേരി പഴുപ്പത്തൂര്‍ ഗവ. എല്‍പിസ്‌കൂള്‍ അധ്യാപകരും പിടിഎയും വിദ്യാര്‍ഥികളും ജനപ്രതിനിധികളും. കൊവിഡിനെ തുടര്‍ന്ന് സ്‌കൂളിലെത്താനാവാത്ത പ്രീപ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വീടുകളിലെത്തി സമ്മാനങ്ങളും മധുരവും നല്‍കിയാണ് സ്‌കൂള്‍ ശിശുദിനമാഘോഷി്ച്ചത്. സ്‌കൂളിലെ മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കന്ന വിദ്യാര്‍ഥികള്‍ ചാച്ചാജിയുടെ വേഷവിധാനത്തോടെയാണ് കുരുന്നുകളെ വീടുകളിലെത്തി കണ്ട് സമ്മാനങ്ങള്‍ നല്‍കിയത്.

മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മനദിനാഘോഷ ദിനമായ ശിശുദിനമാണ് പഴുപ്പത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ വേറിട്ട രീതിയില്‍ ആഘോഷിച്ചത്. സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചാച്ചാജിയായി വേഷം വിദാനത്തോടെ കുട്ടികളുടെ വീടുകളിലെത്തി സമ്മാനങ്ങളും മധുരവും നല്‍കിയാണ് ശിശുദിനമാഘോഷിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളിലെത്താനാകാതെ വീടുകളില്‍ തന്നെ ഇരിക്കുന്ന പ്രീപ്രൈമറി കു്ട്ടികളുടെ വീടുകളാണ് ഇവര്‍ സമ്മാനങ്ങളമായി സന്ദര്‍ശിച്ചത്. ഇത്തരത്തില്‍ സ്‌കൂളിലെ 18 പ്രീപ്രൈമറി വിദ്യാര്‍ഥികളുടെ വീടുകളില്‍ എത്തി നിറച്ചാര്‍്ത്ത് എന്ന പേരില്‍ ചിത്രപുസ്തകം, കുഞ്ഞു പന്തും, ക്രയോണ്‍സ്, മിഠായി എന്നിവ അഠങ്ങിയ സമ്മാനപൊതികളും, ചാച്ചാജിയുടെ തൊപ്പിയുമാണ് കുരുന്നകള്‍ക്ക് നല്‍കിയത്. കൂടാതെ വൈകിട്ട് കിളിനാദംഎന്ന പേരില്‍ ഓണ്‍ലൈനിലൂടെ പ്രീപ്രൈമറി കലോല്‍സവും സംഘടിപ്പിച്ചു. സ്‌കൂളുകളിലെത്താന്‍ പറ്റാതിരിക്കുന്ന പ്രീപ്രൈമറി കുട്ടികളെ പരിചയപ്പെടുകയും ഇവര്‍ക്ക് സ്‌കൂളിലേക്ക് വരാനുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയുമാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി പി സന്തോഷ്പറഞ്ഞു. പരിപാടിക്ക് സ്‌കൂളിലെ അധ്യാപകര്‍, പിടിഎ, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!