നിയന്ത്രണങ്ങളെല്ലാം മുറയ്ക്കു നടക്കുമ്പോഴും യാത്രക്കാര്‍ക്ക് ടൗണിലിറങ്ങി നടക്കാനാവാത്ത വിധം ടൗണില്‍ വാഹന തിരക്ക് രൂക്ഷമാവുകയാണ്.പുല്‍പ്പള്ളി ബ്ലു മുണ്‍ തിയ്യേറ്റര്‍ മുതല്‍ താഴെയങ്ങാടി വരെയും താന്നിത്തെരുവ്, ആനപ്പാറ റൂട്ടിലുമെല്ലാം റോഡിന്റെ ഇരു സൈഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഗതാഗതകുരുക്കിന് കാരണമാകുന്നു.
.പുല്‍പ്പള്ളി ബ്ലു മുണ്‍ തിയ്യേറ്റര്‍ മുതല്‍ താഴെയങ്ങാടി വരെയും താന്നിത്തെരുവ്, ആനപ്പാറ റൂട്ടിലുമെല്ലാം റോഡിന്റെ ഇരു സൈഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നു. ടൗണിന്റ വിവിധ ഭാഗങ്ങളില്‍ പോലിസിന്റെ ട്രാഫിക് നിയന്ത്രണങ്ങളുണ്ടെങ്കിലും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നടയാത്രകര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കാതെ വാഹന ഉടമകള്‍ നോ പാര്‍ക്കിംഗ് ഏരിയകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വര്‍ദ്ധിച്ച് വരികയാണ്. കൈവരിയില്ലാത്ത സ്ഥലത്ത് ഫുട്പാത്തുകളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു.പാതയോരത്തു കുടി പോലും യാത്ര കാര്‍ക്ക് നടക്കാനോ റോഡ് മുറിച്ചുകടക്കാനോ കഴിയുന്നില്ല.വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതും വാഹനപ്പെരുപ്പവുമാണ് അങ്ങാടിയെ വീര്‍പ്പുമുട്ടിക്കുന്നത് . സ്വകാര്യ വ്യക്തികളുടെ സ്ഥലമെടുത്ത് പാര്‍ക്കിങ്ങിന് സൗകര്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ മുന്‍ ഭരണ സമിതി നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല .ജില്ലയിലെ മറ്റ് ടൗണുകളിലെല്ലാം ട്രാഫിക് പരിഷ്‌കരണം കര്‍ശനമാക്കുമ്പോഴും പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം കര്‍ശനമാക്കാന്‍ പഞ്ചായത്ത് അധികൃതരോ, പോലീസിന്റെ യോ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. അടിയന്തരമായി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post