കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന കോവിഡ് ഗുളികയ്ക്ക് രാജ്യത്ത് അംഗീകാരം ഉടന്‍. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്. അഞ്ച് ഇന്ത്യന്‍ കമ്പനികളാവും മരുന്ന് നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഗുളിക രൂപത്തിലുള്ള ‘മോല്‍നുപിറാവിര്‍’ എന്ന മരുന്നിന് ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മ ‘എന്‍ഡിടിവി’യോടു പറഞ്ഞു.
കോവിഡ് ഗുരുതരമായി മാറാന്‍ സാധ്യതയുള്ള പ്രായ പൂര്‍ത്തിയായവര്‍ക്കാവും മരുന്നു നല്‍കുക. മരുന്നുകള്‍ ലഭ്യമാകുന്നതോടെ മഹാമാരി എന്ന നിലയില്‍നിന്നു കോവിഡിനെ ചുരുക്കികൊണ്ടു വരാന്‍ കഴിയും. വാക്സിനേഷന് സമാനമായ പ്രാധാന്യം മരുന്നുകള്‍ക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കൊറോണ വൈറസിന്റെ ശവപ്പെട്ടിയില്‍ ശാസ്ത്രം അടിക്കുന്ന അവസാന ആണിയാവും ഈ മരുന്നുകള്‍. മോല്‍നുപിരാവിര്‍ എന്ന മരുന്നിന് അടുത്തു തന്നെ അംഗീകാരം ലഭിക്കും. അധികൃതര്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.
മരുന്നു ലഭ്യമാകുന്നതോടെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങി വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. ആദ്യഘട്ടത്തല്‍ ഈ മരുന്ന് ഉപയോഗിച്ചുള്ള ചികില്‍സയ്ക്ക് 2000- 4000 രൂപയാകും. പിന്നീട് 500- 1000 രൂപ നിലയിലേക്കു താഴും.’- ഡോ. രാം വിശ്വകര്‍മ പറഞ്ഞു. ഫൈസര്‍ നിര്‍മിക്കുന്ന പാക്സ്‌ളോവിഡ് എന്ന മരുന്നിന് അംഗീകാരം നല്‍കുന്നത് വൈകുമെന്നും ഡോ. രാം വിശ്വകര്‍മ പറഞ്ഞു.