ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

*ടെണ്ടര്‍ ക്ഷണിച്ചു*

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റിയേജന്റുകള്‍, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി സമര്‍പ്പിക്കണം. ലാബ് റിയേജന്റുകളുടെ ടെണ്ടറുകള്‍ അന്നേ ദിവസം വൈകീട്ട് 3 നും, ലാബ് ടെസ്റ്റുകളുടേത് ഡിസംബര്‍ ഒന്നിന് വൈകീട്ട് 2 നും, മരുന്നുകളുടേത് ഡിസംബര്‍ ഒന്നിന് രാവിലെ 11 നും തുറക്കും. ഫോണ്‍: 04935 221189.

*സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കണം*

ജില്ലയിലെ ടെന്റ് ക്യാമ്പിങ്ങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും, വിനോദ സഞ്ചാര വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തണമെന്ന് വിനോദ സഞ്ചാര വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മാനദണ്ഡങ്ങളെക്കുറിച്ച് അറിയുന്നതിനും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുമായി സലൃമഹമമറ്‌ലിൗേൃല.ീൃഴ/ീിഹശിലൃലഴശേെൃമശേീി/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഫോണ്‍: 9446072134, 04936 202134.

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിച്ചിറക്കല്‍, പീച്ചംകോഡ് മില്‍, ഒഴുക്കന്മൂല , കോക്കടവ്, ഉപ്പുനട എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിച്ചിറക്കല്‍ , പരക്കുനി, മാതംകോട് , ഉരലുകുന്ന്, കുരിശുംതൊട്ടി എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒന്നാം മൈല്‍, ചുണ്ടക്കര, പള്ളിക്കുന്ന്, പൂളക്കൊല്ലി ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

*സൗരതേജസ്സ്-സൗരവൈദ്യുത നിലയങ്ങള്‍ക്ക് അനെര്‍ട്ട് സബ്സിഡി*

സൗരതേജസ്സ് എന്ന പ്രത്യേക പദ്ധതിപ്രകാരം സബ്‌സിഡി നല്‍കുന്നു. 2,3 കിലോവാട്ടിന് 40% സബ്സിഡിയും 3 കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള നിലയത്തിന് 20% സബ്സിഡിയുമാണ് നല്‍കുക.
താല്‍പ്പര്യമുള്ളവര്‍ക്ക് അനെര്‍ട്ടിന്റെ ംംം.യൗ്യാ്യൗെി.രീാ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മുന്‍ഗണനാ ക്രമത്തില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ക്കാണ് സബ്സിഡി ലഭിക്കുക.

പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് നടത്തുന്നതിന് ഊര്‍ജ്ജമിത്ര, റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, എന്‍ ജി ഒ കള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് എംപാനല്‍ ചെയ്യുന്നതിന് ംംം.മിലൃ.േഴീ്.ശി എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206216ലും, 9188119412 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
അനെര്‍ട്ട് ഡെപ്പോസിറ്റ് പ്രവൃത്തി പ്രകാരംസര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളില്‍സൗരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 10 ശതമാനം ഇന്‍സെന്റീവ് ലഭിക്കുന്നതാണ്. അപേക്ഷാ ഫോം അനെര്‍ട്ട് ജില്ലാ ഓഫീസില്‍ ലഭിക്കും.

*ഗുണഭോക്തൃ വിഹിതം അടക്കണം*

കല്‍പ്പറ്റ നഗരസഭ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്കുള്ള മുട്ടക്കോഴി പദ്ധതിയുടെ ഗുണഭോക്തൃ വിഹിതമായ 600 രൂപ നവംബര്‍ 15 ന് മുമ്പായി നഗരസഭയില്‍ അടക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!