മെഡിക്കല്‍ കോളേജിലേക്ക് നാളെ എസ്.ഡി.പി.ഐ മാര്‍ച്ച്

0

വയനാട് മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളംതെറ്റിയ സാഹചര്യത്തില്‍ അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മെഡിക്കല്‍ കോളേജ് തുടങ്ങിയത് നേട്ടമായ് ഉയര്‍ത്തിക്കാണിച്ച് പ്രചരണം നടത്തിയ ജനപ്രധിനികളടക്കം ബന്ധപ്പെട്ടവരെല്ലാം മൗനം പാലിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ ടി.പി അബ്ദുല്‍ റസാഖ്.ടി. നാസര്‍.സല്‍മ അഷ്‌റഫ്.പി. ഫസലുറഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഏറെ കൊട്ടിഘോഷിച്ച് തുടക്കംകുറിച്ച വയനാട് മെഡിക്കല്‍ കോളേജ് ഇന്ന് പഴയ ജില്ലാ ആശുപത്രിയുടെ സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ്.മതിയായ മെഡിക്കല്‍ പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും മറ്റു ജീവനക്കാരുടെയും കുറവുകൊണ്ട് രോഗികള്‍ തുടക്കം മുതല്‍ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. അതിനിടയില്‍ കോവിഡ് ബ്രിഗേഡിനെ പിന്‍വലിച്ചത് നില കൂടുതല്‍ വഷളാക്കി. കുടിശ്ശിക ലഭിക്കാത്തതിന്റെ പേരില്‍ ഫിലിം വിതരണം കമ്പനി നിര്‍ത്തിയത് എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലക്കുന്നതിന് കാരണമായി.ഇപ്പോള്‍ ബ്രഡ് വിതരണക്കാരും കുടിശ്ശികയുടെ പേരില്‍ വിതരണം നിര്‍ത്തിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!