പുത്തുമലയില്‍ 2019ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ കേരള മുസ്്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം നാളെ.താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ വൈകിട്ട് നാല് മണിക്ക് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ കല്പറ്റയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുത്തുമലയില്‍ സര്‍ക്കാര്‍ സഹായത്തോടെ 13 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായത്. ആറ് വീടുകള്‍ ഹര്‍ഷം പദ്ധതിയിലും ഏഴെണ്ണം പുത്തൂര്‍ വയല്‍, കോട്ടനാട്, കോട്ടത്തറ വയല്‍ എന്നിവിടങ്ങളിലുമാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ വിഹിതമായ നാല് ലക്ഷം രൂപയോടൊപ്പം മൂന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് ഓരോ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. കേരള മുസ്്‌ലിം ജമാഅത്തിന്റെ പ്രവാസിഘടകമായ ഐ സി എഫ് ഗള്‍ഫ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മിച്ചത്.
താക്കോല്‍ദാന ചടങ്ങില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി എസ് ശറഫുദ്ദീന്‍, എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദലി സഖാഫി ചെറുവേരി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട്, എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post