കിലോക്ക് 20 ലക്ഷം! ലോകത്തിലെ ഏറ്റവും വിലയേറിയ പഴം ഇവിടെയുണ്ട്

0

ഒരു കിലോ തണ്ണിമത്തന് 20 ലക്ഷം രൂപയോ! കണ്ണുതള്ളേണ്ട, അങ്ങനെ ചില ‘വിവിഐപി’ പഴങ്ങളും ലോകത്തുണ്ട്. പേര് യുബാരി തണ്ണിമത്തന്‍ എന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പഴമാണിത്. ജപ്പാനില്‍ മാത്രം ലഭിക്കുന്ന ഈ തണ്ണിമത്തന്‍ കിട്ടാനും പ്രയാസമാണ്. സാധാരണ കടകളിലോ, സൂപ്പര്‍ മാര്‍ക്കറ്റിലോ പഴം ലഭ്യമല്ല. ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന്‍ വാങ്ങുന്ന പണം ഉണ്ടെങ്കില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന് ചിലരെങ്കിലും ഇത് കേട്ടപ്പോള്‍ ചിന്തിച്ചും കാണും. എന്നാല്‍, പൊള്ളുന്ന വിലയാണെങ്കിലും ജപ്പാനിലെ അതിസമ്പന്നര്‍ക്കിടയില്‍ പഴത്തിന് വലിയ ഡിമാന്‍ഡാണ് ഉള്ളത്.

ജപ്പാനിലെ യുബാരി മേഖലയിലാണ് പഴം ഉണ്ടാകുന്നത്. വന്‍ കൃഷിയിടങ്ങളിലല്ലാതെ ഗ്രീന്‍ ഹൗസുകള്‍ക്കുള്ളില്‍ മാത്രമേ പഴം വളരുകയുള്ളൂ. വാഗ്യു ബീഫ്, ഐബേറിയന്‍ ഹാം മുതലായ ഭൂമിശാസ്ത്രപരമായ സൂചകങ്ങള്‍ കൊണ്ട് സംരക്ഷിക്കുന്നതിനാലാണ് ഈ തണ്ണിമത്തന് ഇത്രയധികം വില വരുന്നത്. വരണ്ട കാലാവസ്ഥയിലാണ് യുബാരി തണ്ണിമത്തന്‍ വളരുന്നത്. ഈ പ്രദേശത്തെ അഗ്നിപര്‍വത ചാരമുള്ള മണ്ണും തണ്ണിമത്തന്‍ വളരാന്‍ സഹായിക്കുന്നുണ്ട്.

25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ തണ്ണിമത്തന്‍ ഗ്രീന്‍ഹൗസുകളിലാണ് വളരുന്നത്. സൂര്യപ്രകാശമുള്ള പകലുകളിലും തണുത്ത രാത്രികളിലും തണ്ണിമത്തന്‍ മികച്ച രീതിയില്‍ വളരും. ഇതാണ് യുബാരി തണ്ണിമത്തനെ ഇത്ര രുചികരമാക്കുന്നത്.ഈ തണ്ണിമത്തന്‍ വളരുന്ന സീസണ്‍ വളരെ പരിമിതമാണ്. മെയ് അവസാനം മുതല്‍ ഓഗസ്റ്റ് ആദ്യം വരെ മാത്രമേ പഴം പാകമാകൂ. യുബാരി തണ്ണിമത്തന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന വയലുകളുടെ എണ്ണവും പരിമിതമാണ്. കാരണം ഒരു സീസണിന് ശേഷം ഒരു വര്‍ഷം കഴിയുന്നതു വരെ മറ്റൊരു കൃഷിക്കും പാടം ഉപയോഗിക്കാന്‍ കഴിയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!