രണ്ടു തുള്ളി ആല്‍മണ്ട് ഓയില്‍; മുഖം തിളങ്ങും അറിയാം എങ്ങനെ എന്ന് ?

0

ബദാം കഴിക്കുന്നത് ആരോഗ്യവും ചര്‍മകാന്തിയും വര്‍ധിപ്പിക്കുമെന്ന് ഒട്ടുമിക്കവര്‍ക്കും അറിയാം. എന്നാല്‍ ബദാം ഓയി(ആല്‍മണ്ട് ഓയില്‍)ലിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണു സത്യം. ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്സിഡന്റുകള്‍ ആല്‍മണ്ട് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇതു സ്ഥിരമായി ഉപയോഗിച്ചാല്‍ ആര്‍ക്കും സുന്ദരമായ ചര്‍മം സ്വന്തമാക്കാം.

ചര്‍മം തിളങ്ങാന്‍, മുടി കരുത്തോടെ വളരാന്‍ ഇങ്ങനെ ചെയ്യാം; സൗന്ദര്യരഹസ്യം പങ്കുവെച്ച് ജാക്വലിന്‍ ഫെര്‍ണാണ്ടസ്
ചര്‍മം തിളങ്ങാന്‍, മുടി കരുത്തോടെ വളരാന്‍ ഇങ്ങനെ ചെയ്യാം; സൗന്ദര്യരഹസ്യം പങ്കുവെച്ച് ജാക്വലിന്‍ ഫെര്‍ണാണ്ടസ്
ന്മ രാത്രി കിടക്കുന്നതിനു മുന്‍പു രണ്ടോ മൂന്നോ തുള്ളി ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്താല്‍ കറുപ്പു നിറം മാറും.

പകുതി നാരങ്ങാ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ഇതിനുശേഷം ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചു 10 മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറും.

ആല്‍മണ്ട് ഓയില്‍, നാരങ്ങാ നീര്, തേന്‍ എന്നിവ സമം ചേര്‍ത്തു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്ചയിലൊരിക്കല്‍ ചെയ്താല്‍ നിറം വര്‍ധിക്കും.

മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ആല്‍മണ്ട് ഓയിലും തേനും ചേര്‍ത്തു പുരട്ടിയാല്‍ മതി.

ആല്‍മണ്ട് ഓയില്‍ സ്ഥിരമായി പുരട്ടിയാല്‍ ചുണ്ടിലെ വരള്‍ച്ചയും കറുപ്പും മാറിക്കിട്ടും.

ന്മ ആല്‍മണ്ട് ഓയില്‍ മുടി സംരക്ഷണത്തിനും ഉത്തമമാണ്. സ്ഥിരമായി ഉപയോഗിച്ചാല്‍ മുടിക്കു നീളവും കരുത്തും വര്‍ധിക്കുകയും തിളക്കമേറുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ ആല്‍മണ്ട് ഓയില്‍ ചൂടാക്കി തലയോട്ടിയില്‍ മസാജ് ചെയ്യുന്നതും മുടിക്കു നല്ലതാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!