നാട്ടുവൈദ്യ ചികിത്സ പ്രോത്സാഹനം എംഎല്‍എ ഒ.ആര്‍ കേളു സബ്മിഷന്‍ ഉന്നയിച്ചു
പാരമ്പര്യ-വംശീയ-നാട്ടുവൈദ്യ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് എംഎല്‍എ ഒ.ആര്‍ കേളു നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ചട്ടം 304 അനുസരിച്ചാണ് സബ്മിഷന്‍ ഉന്നയിച്ചത്. വാളാട്, തിരുവനന്തപുരം ജില്ലയിലെ ഇലഞ്ചിയം തുടങ്ങിയ കേന്ദ്രങ്ങളില്‍ വൈദ്യ ചികിത്സയില്‍ പരിശീലനം നല്‍കുകയും,പരിശീലനം സിദ്ധിച്ച വൈദ്യന്മാര്‍ ചികിത്സാരംഗത്ത് പ്രമുഖരായി തുടരുകയും ചെയ്യുന്നുണ്ടെന്ന് സബ്മിഷന് മറുപടിയായി മന്ത്രി കെ രാധാകൃഷണന്‍ പറഞ്ഞു.
ഗോത്രവര്‍ഗ്ഗ വംശീയ വൈദ്യ ചികിത്സാരീതികളില്‍ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ അടിയന്‍, പണിയന്‍, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി 15 ദിവസം നീണ്ടുനില്‍ക്കുന്ന വംശീയ വൈദ്യ പരിശീലന പരിപാടി, മരുന്നാവിക്കുളി, തിരുമ്മുചികിത്സ തുടങ്ങിയ പരിശീലനങ്ങള്‍ എന്നിവയും നടത്തിയിട്ടുണ്ട്.
വംശീയ വൈദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20 ലക്ഷം രൂപ ചെലവില്‍ ‘എത്നോമെഡിസിന്‍ റിസര്‍ച്ച് ആന്റ് ട്രീറ്റ്മെന്റ് സെന്റര്‍’ വയനാട് ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.
ഗോത്രവര്‍ഗ്ഗ യുവതീയുവാക്കള്‍ക്കായി വംശീയ വൈദ്യപദ്ധതിയില്‍
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിച്ച് ഗോത്രവര്‍ഗ്ഗ യുവതീയുവാക്കളില്‍ തന്നെ അറിവും കഴിവും നിലനിര്‍ത്തുക, ഫലപ്രാപ്തിയുള്ള ഔഷധവിധികള്‍ കണ്ടെത്തി അവയില്‍ ഗവേഷണമാരംഭിച്ച് പേറ്റന്റ് എടുക്കുന്നതില്‍ വംശീയവൈദ്യന്മാരെ സഹായിക്കുക, വംശീയ വൈദ്യന്മാരില്‍ ശാസ്ത്രീയ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക ശില്പശാല പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍കിര്‍ത്താഡ്സ് മുഖേന ആരംഭിച്ചതായും കിര്‍ത്താഡ്സ് തെരഞ്ഞെടുക്കുന്ന വൈദ്യന്മാര്‍ക്കായി 10,000/രൂപ വീതം വാര്‍ഷിക ഗ്രാന്റായി വിതരണം ചെയ്തുവരുന്നതായും മന്ത്രി പറഞ്ഞു.
പട്ടികജാതി ട്ടികവര്‍ഗ്ഗവികസന വകുപ്പുകളുടെയും, കിര്‍ത്താഡ്സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ 2 സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന ഉല്പന്ന പ്രദര്‍ശന മേളയായ ‘ഗദ്ദിക’യിലും പ്രസ്തുത പാരമ്പര്യ ചികിത്സകള്‍ നടത്തി വരുന്നു.
20 വംശീയ വൈദ്യന്‍മാര്‍ക്ക് ഔഷധചെടികള്‍ നട്ടുപിടിപ്പിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000/രൂപ വീതം ധനസഹായം
നല്‍കിയിരുന്നു. ഈ വര്‍ഷം കേരളത്തിലെ വംശീയ വൈദ്യന്മാരുടെ 5 ദിവസത്തെ സംസ്ഥാനതല ശില്പശാലയില്‍ ചികിത്സാക്യാമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇത്തരത്തില്‍ പാരമ്പര്യ വംശീയ നാട്ടുവൈദ്യ ചികിത്സാരംഗത്ത്
പ്രവര്‍ത്തിക്കുന്നവരുടെ അറിവും വിവരവും കൂടുതല്‍ ഉപകാരപ്രദമാകുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചവരിയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.