ബീച്ചനഹള്ളി അണക്കെട്ടില്‍ കര്‍ണാടക മുഖ്യമന്ത്രി ജലപൂജ നടത്തി

0

ജില്ലയില്‍ നിന്നുള്ള ജലപ്രവാഹത്തില്‍ നിറഞ്ഞ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടില്‍ കര്‍ണാടക മുഖ്യമന്ത്രി ജലപൂജ നടത്തി. കാവേരിയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലെ പൂജയ്ക്ക് ശേഷമാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മന്ത്രിമാരുമടങ്ങിയ സംഘം ബീച്ചനഹള്ളിയില്‍ പൂജ നടത്തിയത്.ആവശ്യത്തിനു ജലം അണക്കെട്ടില്‍ നിറഞ്ഞതിന്റെ നന്ദി സൂചകമായിട്ടാണു പൂജ നടത്തുന്നത്.കഴിഞ്ഞയാഴ്ചകളിലെ കനത്ത മഴയില്‍ കെആര്‍എസും നിറഞ്ഞൊഴുകിയതോടെയാണ് കഴിഞ്ഞ ദിവസം പൂജ നടത്താന്‍ തീരുമാനമായത്.

രണ്ടുമാസം മുന്‍പ് അണക്കെട്ടിന്റെ റിസര്‍വോയര്‍ നിറഞ്ഞെങ്കിലും കെആര്‍എസ് കൂടി നിറഞ്ഞ ശേഷം പൂജ നടത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.മുഖ്യമന്ത്രിക്ക് പുറമേ ഉപ മുഖ്യമന്ത്രി ഗോവിന്ദ കാരജോള, മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി സോമശേഖര്‍, എംഎല്‍എമാരായ അനില്‍ചിക്മാതു, എന്‍.മഹേഷ്, ഹര്‍ഷ് വര്‍ധന്‍ എന്നിവരും പൂജയില്‍ പങ്കെടുത്തു. മൈസൂരു മാതൃകയില്‍ ബീച്ചനഹള്ളിയില്‍ ഉദ്യാനം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!