മെഡിക്കല്‍ കോളേജിന് തിരിച്ചടി നേഴ്‌സിംഗ് പഠനം മുടങ്ങും
കൂനില്‍ മേല്‍ കുരു എന്നു പറഞ്ഞതുപോലെയാണ് വയനാട് മെഡിക്കല്‍ കോളേജിന്റെ ഇപ്പോഴത്തെ അവസ്ഥ.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചാലും നേഴ്‌സിംഗ് പഠനം തുടങ്ങാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ട അവസ്ഥ.നിലവില്‍ പഠനം നടത്താന്‍ നിശ്ചയിച്ച നഴ്‌സിംഗ് കോളേജ് കെട്ടിടം അണ്‍ഫിറ്റെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയറുടെ റിപ്പോര്‍ട്ട്.വീണ്ടും വീണ്ടും തടസ്സങ്ങള്‍ വരുന്നത് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് ഒരു കീറാമുട്ടിയാകും.
എം.ബി.ബി.എസ് അഡ്മിഷന്‍ ആരംഭിച്ചാല്‍ പഠനം നടത്താന്‍ നിശ്ചയിച്ചത് നിലവിലെ നഴ്‌സിംഗ് കോളേജ് കെട്ടിടത്തില്‍. എന്നാല്‍ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തി സാക്ഷ്യപ്പെടുത്തേണ്ടത് പൊതുമരാമത്ത് വകുപ്പും.വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സാക്ഷ്യപ്പെടുത്തിയതാകട്ടെ കെട്ടിടം സുരക്ഷിതമല്ലെന്ന അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റും.ഇതോട ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ പോലും പഠനം നടത്താന്‍ മറ്റെതെങ്കിലും കെട്ടിടം നോകേണ്ട അവസ്ഥയാണ്.