കുട്ടികളെ വരവേല്‍ക്കാന്‍ ചുമരില്‍ ചിത്രങ്ങള്‍ തീര്‍ത്ത് പുര്‍വ്വ വിദ്യാര്‍ത്ഥികള്‍
കുട്ടികളെ വരവേല്‍ക്കാന്‍ പുര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ചുമരില്‍ ചിത്രങ്ങള്‍ തീര്‍ത്ത് തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്‌ക്കൂള്‍.1986-93 കാലഘട്ടത്തിലെ തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്‌ക്കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒരു വട്ടം കൂടി എന്ന പേരില്‍ എഴുപതിലധികം വരുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്‌ക്കൂള്‍ ചുമരില്‍ ചിത്രങ്ങള്‍ തീര്‍ത്തത്.മാനന്തവാടിയി ചിത്രകാരന്‍മാരായ ഫെഡറിക്കും സനലും ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ചിത്രം വരച്ചവര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കിയത്.
കുട്ടികുരുന്നുകള്‍ക്ക് മനസിനുല്ലാസം തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യ,കേരള, വയനാട്, തവിഞ്ഞാല്‍ പഞ്ചായത്തിന്റെ മാതൃകയും ഒപ്പം പ്രീ പ്രൈമറി ക്ലാസില്‍ അതിമനോഹരങ്ങളായ ചിത്രങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയി ഒരുങ്ങി കഴിഞ്ഞു. കൊവിഡിന്റെ അടച്ചിരിപ്പിന് ശേഷം വിദ്യാലയങ്ങളിലെത്തുന്ന കുരുന്നുകള്‍ പുതുജീവന്‍ നല്‍കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൊരുക്കിയ ചിത്രങ്ങള്‍ക്ക് കഴിയുമെന്ന് പ്രധാനധ്യാപിക ലിസി മാത്യു പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പി.കെ.സന്തോഷ്, ബിനു വര്‍ഗ്ഗീസ്, ജിനീഷ് ജോര്‍ജ്, വിപിന്‍ ഇമ്മാനുവല്‍, ജോബി മൈക്കിള്‍ തുടങ്ങിയവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി വരുന്നു. നവംബര്‍ 7 ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്താന്‍ ഇവരുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.