സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരും.

0

ഇന്നും നാളെയും 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ ഇടയാക്കിയത്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ ശ്രീലങ്കയ്ക്കു സമീപത്തെത്തി. ഇന്നും നാളെയും ന്യൂനമര്‍ദം ശ്രീലങ്ക കടന്നു വീണ്ടും പടിഞ്ഞാറു ദിശയില്‍ നീങ്ങുമെന്നാണു വിലയിരുത്തല്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!