ഓട്ടോയില്‍ കടത്തിയ ചാരായം പിടികൂടി.
സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് സംഘം പുല്‍പ്പള്ളി-ബത്തേരി റോഡില്‍ നടത്തിയ രാത്രി കാല പരിശോധനയില്‍ എരിയപ്പള്ളി ഭാഗത്ത് വെച്ച് ഓട്ടോറിക്ഷായില്‍ കടത്തികൊണ്ടു വന്ന 20 ലിറ്റര്‍ ചാരായം പിടികൂടി. ഓട്ടോ ഡ്രൈവറായ അമരക്കുനി പന്നിക്കല്‍ വീട്ടില്‍ സന്തോഷ്(38) എന്നയാളെ അറസ്റ്റ് ചെയ്തു.ചാരായം വില്‍പനക്കായി കൈമാറിയ ചാമപ്പാറ ഭാഗത്ത് സീതാമൗണ്ട് പുത്തന്‍പറമ്പില്‍ ചൂനായില്‍ സ്ടൈജു എന്നയാള്‍ക്കെതിരെയും അബ്കാരി കേസെടുത്തു.ഓട്ടോയും കസ്റ്റഡിയിലെടുത്തു.റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍,വിജിത്ത്,ദിനീഷ്,ബാബു,നിക്കോളാസ്,ഡ്രൈവര്‍ ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.