ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

പാരമ്പര്യേതര ട്രസ്റ്റി നിയമം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനു കീഴില്‍ മാനന്തവാടി താലൂക്കിലെ കരിമ്പില്‍ ഭഗവതി ക്ഷേത്രം, ചെറുകാട്ടൂര്‍ വില്ലേജില്‍പ്പെട്ട മതാങ്കോട് ചേടാറ്റിലമ്മല്‍ ക്ഷേത്രം, പനമരം വില്ലേജില്‍പ്പെട്ട ഏരനെല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രം, ഏച്ചോം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് 5 നു മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0490 2321818.

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്ത് തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ല കളക്ടര്‍ ഡോ. എ ഗീത നിര്‍വ്വഹിച്ചു. ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ 27 വരെയാണ് വിതരണം ചെയ്യുന്നത്. https://ahims.kerala.gov.in എന്ന വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വര്‍ക്ക് സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലൂടെയും തിരഞ്ഞെടുത്ത കിയോസ്‌കുകളിലൂടെയും പ്രതിരോധ മരുന്ന് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ 18005992011 നമ്പറില്‍ ബന്ധപ്പെടാം. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

വിതരണക്കാരെ ആവശ്യമുണ്ട്

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിശ്വാസ് ഗോള്‍ഡ് ടീ വിപണനം നടത്തുന്നതിന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണക്കാരെ ആവശ്യമുണ്ട്. ഫോണ്‍ 9605562477

അധ്യാപക നിയമനം

മാനന്തവാടി. ചേമ്പിലോട് ഗവ. എല്‍പി സ്‌കൂളില്‍ അറബിക് ജൂനിയര്‍ ഫുള്‍ ടൈം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ പമ്പ്, തരുവണ ടൗണ്‍, പോരുന്നന്നൂര്‍ വില്ലേജ് ഓഫീസ്, ഏഴേ രണ്ട്, ഏഴേ നാല് എന്നിവിടങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

സ്‌കോള്‍ – കേരള ഡി.സി.എ പ്രവേശനം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ – കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തുന്ന ഡി.സി.എ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സ് ഏഴാം ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് പിഴ കൂടാതെ നവംബര്‍ 10 വരെയും, 60 രൂപ പിഴയോടെ നവംബര്‍ 17 വരെയും www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 04936 248722, 9847764735 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മക്കോട്ടു കുന്ന്, അരിച്ചാലില്‍ കവല എന്നിവിടങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കൂടിക്കാഴ്ച്ച

സുല്‍ത്താന്‍ ബത്തേരി ജി വി എച്ച് എസ് , വി എച്ച് എസ് സി വിഭാഗത്തില്‍ ഫിസിക്സ്, കണക്ക്, കെമിസ്ട്രി, ഇംഗ്ലീഷ്, സീനിയര്‍ അദ്ധ്യാപകരുടെ അഭിമുഖം നാളെ (ബുധന്‍) രാവിലെ 10 മണിക്കും, ഓട്ടോമൊബൈല്‍ , ഇലക്ട്രോണിക്സ് വൊക്കേഷണല്‍ അദ്ധ്യാപകരുടെയും, ഓട്ടോമൊബൈല്‍ , ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ സയന്‍സ് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറുടെയും അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്കും സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാക്കുക. ഫോണ്‍ 9387260573.

Leave A Reply

Your email address will not be published.

error: Content is protected !!