കൊവിഡ് ബ്രിഗേഡിന്റെ സേവനം ജില്ലയില്‍ അവസാനിപ്പിച്ചു നിലച്ചത് 945 പേരുടെ ജിവനോപാതി

0

 

കൊവിഡ് രൂക്ഷമായിരിക്കെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിന്നായി നിയോഗിച്ച കൊവിഡ് ബ്രിഗേഡ്സിന്റെ സേവനമാണ് ഇന്നുമുതല്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി കൊവിഡിനെതിരെ രാപ്പകല്‍ വ്യത്യാസമില്ലാതെ പോരാടിയ 945 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇവരുടെ സേവനം ഇല്ലാതാവുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും താളം തെറ്റും. കൊവിഡ് പ്രതിരോധത്തിന്നായി കേന്ദ്രം നല്‍കിവന്നിരുന്ന ഫണ്ട് നിലച്ചതാണ് ഇവരുടെ സേവനം അവസാനിപ്പിക്കാന്‍ കാരണം.

കേന്ദ്ര- സംസ്ഥാനസര്‍ക്കാറുകള്‍ 60, 40 എന്നരീതിയിലാണ് ഇവര്‍ക്കുള്ള ഓണറേറിയം നല്‍കിയിരുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന 60ശതമാനം തുക നിര്‍ത്തലാക്കിയതോടെയാണ് ബ്രിഗേഡിന്റെ സേവനവും അവസാനിപ്പാക്കാന്‍ നിര്‍ബന്ധിതമായത്. ഇന്നു ഉച്ചവരെയായിരുന്നു ഇവരുടെ സേവന കാലാവധി. ഇതോടെ ജില്ലയില്‍ 945 പേരാണ് തൊഴില്‍ നഷ്ടമായിരി്ക്കുന്നത്. അപ്രതീക്ഷിതമായി പിരിച്ചുവിടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, ലാബ്- ഡയാലിസിസ് ടെക്നീഷ്യന്‍മാര്‍, ഡ്രൈവര്‍മാര്‍, ക്ലീനിങ് സ്റ്റാഫ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റമാര്‍ അടക്കം ഇതോടെ പുറത്താകും. കഴിഞ്ഞ ഒന്നര വര്‍ഷം രാപ്പകല്‍ വ്യത്യാസമില്ലാതെ കൊവിഡിനോട് പോരാടി രോഗികളെ ശുശ്രൂഷിച്ചവരാണ് ഈ ബ്രിഗേഡ്സ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നോണ്‍ കോവിഡ് ഡ്യൂട്ടിയടക്കം ചെയ്തുവന്നിരുന്ന ഇവരുടെ സേവനം അവസാനിക്കുന്നതോടെ ആശുപത്രികളുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!