പാലിയേറ്റീവ് നേഴ്‌സ് നിയമനം നടപടികള്‍ തുടരാന്‍ കോടതി അനുമതി ഇന്റര്‍വ്യു 18 ന്
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം; നടപടികള്‍ തുടരാന്‍ കോടതി അനുമതി. ഇന്റര്‍വ്യു 18 ന് നടക്കും. പതിമൂന്ന് വര്‍ഷമായി സേവനമനുഷ്ടിച്ച പാലിയേറ്റീവ് നഴ്‌സിനെ പിരിച്ചുവിട്ട പഞ്ചായത്ത് തീരമാനം ഏറെ വിവാദം സൃഷ്ടിച്ചിരന്നു.നേഴ്‌സ് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയും ജോലിയില്‍ തുടരുകയുമായിരുന്നു.ഇതിനെതിരെ ഒരു ഉദ്യോഗാര്‍ത്ഥി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് നിയമന നടപടികള്‍ തുടരാന്‍ കോടതി ഉത്തരവായത്.
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സിനെ പിരിച്ചു വിട്ടതിനെതിരെ സി.പി.എം. രംഗത്ത് എത്തിയിരുന്നു. പിരിച്ചുവിടപ്പെട്ട നഴ്‌സ് പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധവും നടത്തിയിരുന്നു.പുതിയ നഴ്‌സിനെ തിരഞ്ഞെടുക്കാനുള്ള കൂടികാഴ്ച സി.പി.എം.തടസപ്പെടുത്തുകയും കൈയാളിയിലെത്തുകയും പോലീസ് കേസ് വരെ എത്തിയിരുന്നു. തുടര്‍ന്ന് പിരിച്ചു വിട്ട നഴ്‌സ് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയും ജോലിയില്‍ തുടരുകയുമായിരുന്നു. ഇതിനെതിരെ ഒരു ഉദ്യോഗാര്‍ത്ഥി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് നിയമന നടപടികള്‍ തുടരാന്‍ കോടതി ഉത്തരവായത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ മാസം 18 ന് പുതിയ ഇന്റര്‍വ്യു നടത്താന്‍ ഭരണ സമിതി തീരുമാനിച്ചത്. 18 ന് രണ്ട് മണിക്ക് ഫോണ്‍ മുഖാന്തരമായിരിക്കും ഇന്റര്‍വ്യു നടത്തുക. നേരത്ത അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള മാത്രം ഉള്‍പ്പെടുത്തിയാണ് 18 ന് ഇന്റര്‍വ്യു നടക്കുക. മുന്‍പ് അപേക്ഷ സമര്‍പ്പിച്ച 315 പേരില്‍ നിശ്ചിത യോഗ്യതയുള്ളവരെയായിരിക്കും ഫോണിലൂടെ ഇന്റര്‍വ്യു നടത്തുക.