വാളാട് എടത്തനയില്‍ വീണ്ടും എക്‌സൈസ് റെയ്ഡ്

0

 

വാളാട് എടത്തനയില്‍ വീണ്ടും എക്‌സൈസ് റെയ്ഡ്.ചാരായം വില്‍ക്കാന്‍ ശ്രമിച്ച പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് റെയിഞ്ച് ഓഫീസില്‍ കീഴടങ്ങി.നാലര ലിറ്റര്‍ ചാരായവും പിടികൂടി.വാളാട് എടത്തന ഭാഗങ്ങളില്‍ വൈകുന്നേരങ്ങളില്‍ ചാരായ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.പ്രതി ആലക്കല്‍ കുഞ്ഞികൃഷ്ണനെ കോടതി റിമാന്റ് ചെയ്തു.

മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്ത്വത്തിലുള്ള എക്‌സെസ് എടത്തന ആലമൊട്ടം ഭാഗത്ത് ആലക്കല്‍ കുഞ്ഞികൃഷ്ണന്‍ ചാരായം വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് ആവശ്യക്കാരനെന്ന നിലയില്‍ ഇയാളെ സമീപിച്ച് വില്‍പന നടത്താന്‍ ശ്രമിക്കവെ എക്‌സൈസ് കാരെ തിരിച്ചറിഞ്ഞ പ്രതി ചാരായം ഉപേക്ഷിച്ച് തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടി മറഞ്ഞു.പ്രതിക്കായി പരിസരപ്രദേശം മുഴുവന്‍ എക്‌സൈസ്‌കാര്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല അബ്കാരി നിയമപ്രകാരം പ്രതിയുടെ പേരില്‍ കേസ് എടുത്തതിനാല്‍ വൈകുന്നേരം 7 മണിയോടെ പ്രതി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ കീഴടങ്ങി അറസ്റ്റ് ചെയ്തു.പ്രതിയെയും തൊണ്ടിമുതലുകളും ബഹു മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1 മുമ്പാകെ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു. എക്‌സൈസ്പാര്‍ട്ടിയില്‍ ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനോടൊപ്പം പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോബിഷ്, എ.സി ചന്ദ്രന്‍ , ഷിന്റോ സെബാസ്റ്റ്യന്‍, ജയ്‌മോന്‍ ഇ.എസ്, ഡ്രൈവര്‍
അബ്ദുറഹിം.

Leave A Reply

Your email address will not be published.

error: Content is protected !!