ബിജെപിയിലും മഹിളാമോര്‍ച്ചയിലും കൂട്ടരാജി

0

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെ ബി മദന്‍ലാലും പതിമൂന്നംഗ കമ്മറ്റിയും, മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് ലളിതാ വല്‍സനും 9 അംഗകമ്മറ്റിയുമാണ് രാജിവെച്ചത്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് ആരോപണവിധേയനായ ആളെ പ്രസിഡണ്ടാക്കിയതിലും, കമ്മറ്റികളുടെ പരാതികള്‍ക്ക് വ്യക്തമായി മറുപടി ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് രാജി.

സുല്‍ത്താന്‍ ബത്തേരി ബി ജെപി നിയോജകമണ്ഡലം കമ്മറ്റിയും, മഹിളാമോര്‍ച്ച ജില്ലാകമ്മറ്റിയുമാണ് രാജിവെച്ചത്. മണ്ഡലം പ്രസിഡണ്ട് കെ ബി മദന്‍ലാല്‍ രാജിക്കത്ത് നിലവിലെ പ്രസിഡണ്ട് സജിശങ്കറിന് മെയില്‍ ചെയ്യുകയായിരുന്നു. മഹിളാമോര്‍ച്ച് ജില്ലാപ്രസിഡണ്ട് ലളിതാ വത്സന്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. ഇതോടെ ബത്തേരി നിയോജകമണ്ഡലത്തിലെ പതിമൂന്നംഗ മണ്ഡലംകമ്മറ്റിയും, 9അംഗം മഹിളാമോര്‍ച്ച ജില്ലാകമ്മറ്റിയും രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ ഉയര്‍ന്ന പരാതിയിന്‍മേല്‍ ആരോപണവിധേയനായ ആളെ ഏകപക്ഷീയമായി പ്രസിഡണ്ടാക്കിയ നടപടിയാണ് നിയോജകമണ്ഡലം കമ്മറ്റിയുടെ രാജിക്ക് കാരണം. ഇതിനുപുറമെ തെരഞ്ഞെടുപ്പ് കോഴാരോപണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലം കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയിന്മേല്‍ അഞ്ച് തവണ യോഗം ചേര്‍ന്നിട്ടും വ്യക്തമായ മറുപടിലഭിക്കാത്തതും രാജിക്ക് കാരണമായതായി പറയുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും നടത്തിപ്പിലും മണ്ഡലത്തില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ തെരഞ്ഞെടപ്പ് ചുമതല വഹിച്ചിരുന്നവര്‍ തയ്യാറായില്ലന്നും ഇതിനെതിരെ സംസ്ഥാനകമ്മറ്റിക്ക് പരാതി നല്‍കിയിട്ടും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലും ആരോപണവിധേയനായ വ്യക്തി പ്രസിഡണ്ട് സ്ഥാനത്ത് എത്തിയിതിലും പ്രതിഷേധിച്ചാണ് മഹിളാമോര്‍്്ച്ച കമ്മറ്റിയും രാജിവെച്ചക്കുന്നതെന്നും നേതൃത്വം അറിയിച്ചു. ജില്ലയില്‍ ബിജെപിയുടെ ഓഫീസ് കെട്ടിടം മരാര്‍ജി ഭവന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉല്‍ഘാടനം ചെയ്ത ഇന്നുതന്നെ കമ്മറ്റികള്‍ രാജിവെച്ചത് പാര്‍ട്ടിയില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിക്കും. ഉദ്ഘാടന ചടങ്ങില്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും ജില്ലാനേതൃത്വത്തിലുള്ള ഒരുവിഭാഗം ആളുകള്‍ വിട്ടുനിന്നതായുമാണ് ലഭിക്കുന്ന സൂചന. വരുംദിവസങ്ങളില്‍ ബത്തേരി മണ്ഡലത്തില്‍ പഞ്ചായത്തുകമ്മറ്റികളും രാജിവെക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!