ശാസ്ത്ര സാങ്കേതിക വൈദഗ്ദ്യം സമൂഹത്തിന് ഗുണകരമാവണം ഗവര്‍ണര്‍

0

സര്‍വ്വകലാശാലയില്‍ നിന്നും നേടിയ അറിവുകള്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായി വിനിയോഗിക്കണമെന്നും ശാസ്ത്ര സാങ്കേതിക വൈദഗ്ദ്യം സമൂഹത്തിന് ഗുണകരമാവണമെന്നും ഗവര്‍ണര്‍ ആരീഫ് മുഹമദ് ഖാന്‍. പുക്കോട് വെറ്ററനറി സര്‍വ്വകലാശാല ബിരുദ ദാന ചടങ്ങ് നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല്‍പ്പത്തിമൂന്ന് വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസത്തെ വയനാട് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ നാളെ മടങ്ങും.

സാമൂഹിക സേവനത്തില്‍ സജ്ഞ രാവണമെന്നും ഗവര്‍ണ്ണര്‍. കൃഷിയും മൃഗസംരക്ഷണവുമെല്ലാം നാടിന്റെ നട്ടെല്ലാണ് ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍ അറിവുകള്‍ പൊതു നന്മക്കായി സമര്‍പ്പിക്കണം സംസ്ഥാനത്തെ ഏക ആസ്പരേഷന്‍ ജില്ലയായ വയനാടിലെ ഈ സര്‍വ്വകലശാല എന്തുകൊണ്ടും മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും. റാങ്ക് ജേതാക്കളെ ചടങ്ങി ആദരിക്കുകയും ചെയ്തു. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ്, രജിസ്റ്റാര്‍ ഡോ.പി.സുധീര്‍ ബാബു, എം.എല്‍ എ മാരായ അഡ്വ: ടി.സിദീഖ്, വാഴൂര്‍ സോമന്‍, അക്കാദമിക്ക് കൗണ്‍സില്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബദ്ധിച്ചു. രണ്ട് ദിവസത്തെ ജില്ലയിലെ സന്ദര്‍ശനം പുര്‍ത്തിയാക്കി ഗവണര്‍ ആരീഫ് മുഹമദ് ഖാന്‍ നാളെ രാവിലെ മടങ്ങും

Leave A Reply

Your email address will not be published.

error: Content is protected !!