എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഇനി ഹൈടെക് പദവിയിലേക്ക്

0

എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ സമ്പൂര്‍ണ ഹൈടെക് പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കുന്നത്. എം.പി വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.ജെ വിജയപത്മന്‍ ചടങ്ങില്‍ മന്ത്രിയെ പൊന്നാടയണിച്ച് ആദരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ അനില്‍കുമാര്‍ പ്രൊജക്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി നസീമ, കല്‍പ്പറ്റ സഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ്, കല്‍പ്പറ്റ സഗരസഭ ഉപാദ്ധ്യക്ഷന്‍ ആര്‍. രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ. സുധാറാണി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!