മഹീന്ദ്ര ജീറ്റോ ഓട്ടോ ടാക്‌സി ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് സമരത്തിലേക്ക്
ജീറ്റോ ഓട്ടോ ടാക്‌സികളുടെ സര്‍വ്വീസുകള്‍ യഥാസമയം ചെയ്തു നല്‍കാന്‍ കമ്പനി തയ്യാറാവുന്നില്ല കൂടാതെ ഇറങ്ങിയ എല്ലാ വണ്ടികളും തന്നെ ഇഞ്ചന്‍ പണിയാവുകയുമാണ് ഇക്കാര്യങ്ങള്‍ സര്‍വ്വീസ് സെന്ററുകളിലെത്തി ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പോലീസില്‍ പരാതി നല്‍കുന്ന സമീപനമാണ് മഹീന്ദ്ര കമ്പനിയും സര്‍വ്വീസ് സെന്റര്‍ അധിക്യതരും ചെയ്യുന്നത്. കൂടാതെ അടിക്കടിയായി വരുന്ന എഞ്ചിന്‍ തകരാര്‍ എന്ത് കൊണ്ടെന്ന് കണ്ടു പിടിക്കാനോ അക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനോ കമ്പനി അധികൃതര്‍ തയ്യാറാവുന്നില്ല അത് കൊണ്ട് തന്നെ ജീറ്റോ ഓട്ടോ ഉടമകളും ഡ്രൈവര്‍മാരും ഏറെ ബുദ്ധിമുട്ടുകയാണെന്നും കമ്പനി പ്രശ്‌ന പരിഹാരത്തിന് മുതിരുന്നില്ലങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ കബീര്‍ മാനന്തവാടി, അനീഷ് വാളാട്, സാജിത്ത് മടത്തില്‍,സന്തോഷ് നെടുംപൊയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.