അമിതഭാരം അഥവാ ഒബിസിറ്റി

0

ശരീരഭാരം ശരാശരി അളവിനേക്കാള്‍ കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയെയാണ് അമിതഭാരം അഥവാ ഒബീസിറ്റി എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ജനങ്ങള്‍ അമിതഭാരം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്. അമിതഭാരം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. പ്രമേഹരോഗം, കാൻസർ, എല്ല് തേയ്മാനം, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അമിതഭാരം മൂലമുണ്ടാകുന്ന അസുഖങ്ങളാണ്.

ശരീരത്തിലെ അമിത ഭാരം കുറയ്ക്കാൻ പലരും പല വിദ്യകളും പരീക്ഷിക്കാറുണ്ട്. ശരീര ഭാരം കുറയ്ക്കാനുള്ള തത്രപ്പാടിൽ പല തെറ്റുകളും ഇത്തരക്കാർ വരുത്താറുണ്ട്. അമിത ഭാരവും വണ്ണവും കുറയ്ക്കാനായി ഭക്ഷണം കുറച്ചും, അമിതമായി വ്യായാമം ചെയ്‌തും, ജിമ്മിൽ പോയും, ആരോഗ്യപരമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, വിപണിയിൽ ലഭിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുമൊക്കെ പരിശ്രമങ്ങൾ നടത്താറുണ്ട്. എന്നാൽ ഇതൊന്നും പലപ്പോഴും ഗുണം ചെയ്യാറില്ല. ശരീര ഭാരം പെട്ടെന്ന് കുറയ്ക്കുവാൻ വേണ്ടി പലരും അനാരോഗ്യകരമായ മാർഗങ്ങളാണ് തേടുന്നത്. ഇത് പലപ്പോഴും വിപരീത ഫലമുണ്ടാക്കും. ആരോഗ്യകരമായ രീതിയിൽ വേണം ശരീര ഭാരം കുറയ്ക്കുവാൻ. ഇവിടെയിതാ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 നുറുങ്ങു വിദ്യകളാണ് പങ്കുവയ്ക്കുന്നത്…ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക
വിശക്കുമ്പോൾ പൊതുവെ നാം ധാരാളം ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ ആഹാരം കഴിക്കും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ കുറയ്ക്കാനും ശരീരത്തിൽ എത്തുന്ന കാലറിയുടെ അളവ് കുറയ്ക്കാനും സാധിക്കും.

ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്തുക
മുട്ട പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. പുഴുങ്ങിയോ, ഓംലെറ്റായോ, തോരണയോ ഒക്കെ മുട്ട കഴിക്കാം. മുട്ട കഴിച്ച് കഴിഞ്ഞാൽ കുറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. അത് പോലെ തന്നെ കാലറി ഇൻട്ടേക്കും കുറയ്ക്കും.

ചെറിയ പ്ലേറ്റിൽ കഴിക്കുക
ചെറിയ പ്ലേറ്റിൽ കഴിക്കാനാണ് വിദഗ്‌ധർ പറയുന്നത്. ചെറിയ പ്ലേറ്റിൽ വളരെ കുറച്ച് ഭക്ഷണം മാത്രമേ എടുക്കാൻ സാധിക്കു. എന്നാൽ പ്ലേറ്റ് നിറയെ ഭക്ഷണം ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കും. ഇത് വഴി കളരിയുടെ അളവ് കുറയ്ക്കാനും സാധിക്കും.

ഭക്ഷണം ആസ്വദിച്ച് കഴിക്കുക
മറ്റ് കാര്യങ്ങളിൽ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കാതിരിക്കുക. ഇത് കാലറി കൂടാനും ശരീര ഭാരം കൂടാനും കാരണമാകും. പ്രത്ത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോയിൽ ടി.വി.യിലും ഫോണിലും ശ്രദ്ധിക്കാതിരിക്കുക. ഭക്ഷണത്തെ സാവധാനം ആസ്വദിച്ച് കഴിക്കുക.

അന്നജത്തിന് പകരം പ്രോട്ടീൻ
അന്നജം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കും. എന്നാൽ പ്രോട്ടീൻ ശരീരഭാരം കൂട്ടുകയില്ല. പാസ്ത, ബ്രഡ് തുടങ്ങിയവയ്ക്ക് പകരം പച്ചക്കറികൾ, മത്സ്യം, മുട്ട എഎന്നിവ കഴിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!