കോണ്‍ഗ്രസ് നല്ലൂര്‍നാട് മണ്ഡലം പ്രസിഡണ്ടായി സി.പി. ശശിധരന്‍
കോണ്‍ഗ്രസ് നല്ലൂര്‍നാട് മണ്ഡലം പ്രസിഡന്റായി സി.പി. ശശിധരന്‍ ചുമതലയേറ്റു. ദ്വാരകയില്‍ നടന്ന ചടങ്ങ് ഡി.സി.സി. സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനന്‍ മിനുട്സ് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, ജില്ലാ പഞ്ചായത്ത് അംഗം ടി. ഉഷാകുമാരി, ജില്‍സണ്‍ തൂപ്പുംങ്കര, ഷില്‍സണ്‍ കോക്കണ്ടത്തില്‍, കൊല്ലിയില്‍ രാജന്‍, ജോര്‍ജ് പടക്കൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിലവിലെ എടവക മണ്ഡലം കമ്മറ്റി വിഭജിച്ചാണ് നല്ലൂര്‍നാട് മണ്ഡലം കമ്മറ്റിക്ക് രൂപം നല്‍കിയത്.