ജില്ലയിലെത്തിയ കെ.സുധാകരന്‍ എംപിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി.
കെപിസിസി പ്രസിഡന്റായതിന് ശേഷം ജില്ലയിലെത്തിയ കെ.സുധാകരന്‍ എംപിക്ക് ഉജ്ജ്വല സ്വീകരണം.വൈകിട്ട് നാല് മണിയോടെ ലക്കിടിയില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് കെ.സുധാകരനെ സ്വീകരിച്ചത്. ഡിസിസി ഓഫീസില്‍ നടന്ന കെ.കെ രാമചന്ദ്രന്‍മാസ്റ്ററുടെ ഛായാചിത്രം അനാഛാദനത്തിന് ശേഷം കല്‍പ്പറ്റ വൈന്റ് വാലി ഓഡിറോറ്റിയത്തില്‍ നടന്ന നേതൃയോഗവും കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കര്‍മ്മപരിപാടികളടക്കം നേതൃയോഗത്തില്‍ കെപിസിസി പ്രസിഡന്റ് വിശദീകരിച്ചു.വയനാട്ടിലടക്കം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ.ടി സിദ്ദിഖ് എംഎല്‍എ, പി.ടി തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍,ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ,പി.കെ ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു