കല്‍പ്പറ്റ: ജില്ലയില്‍ എച്ച്1എന്‍1 പനിയുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം. ജലദോഷപനിയോട് സാമ്യമുള്ളതുള്‍പ്പെടെ ഏതുതരം പനിബാധ ഉണ്ടായാലും കാലതാമസമില്ലാതെ ഡോക്ടറെ കണ്ട് ശരിയായ ചികിത്സ ഉറപ്പുവരുത്തണം. ജില്ലയില്‍ ഇതുവരെ നാല് എച്ച്1എന്‍1 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നടവയല്‍ ഓസാനം വൃദ്ധസദനത്തിലെ പനിബാധിതരില്‍ നിന്നും വിദഗ്ധ പരിശോധനക്കായി എടുത്ത സ്രവങ്ങള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ എച്ച്1എന്‍1 രോഗബാധയില്ലയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.