ബീവറേജസ് ഔട്ട് ലെറ്റിനെതിരെയുള്ള സമരം 1000 ദിവസം പിന്നിട്ടു
മാനന്തവാടിയിലെ ബീവറേജസ് ഔട്ട് ലെറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന. സമരം 1000 ദിവസം പിന്നിട്ടു. സമരം ആയിരം ദിവസം പിന്നിട്ടിട്ടും അനക്കമില്ലാതെ അധികൃതര്‍. അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലങ്കിലും ഔട്ട് ലെറ്റ് അടച്ചു പൂട്ടുംവരെയും സമരമെന്ന് സമര നായികമാരായ മാക്കയും വെള്ളയും. 8 കോളനികള്‍ക്ക് നടുവിലായി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട് ലെറ്റിനെതിരെയുള്ള സമരം 2016 ജനുവരി 26 നായിരുന്നു ആദിവാസി ഫോറത്തിന്‍ ആഭിമുഖ്യത്തില്‍ തുടങ്ങിയത്.