ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ട്ടര്‍ക്ക് കൈകൂലി
മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ട്ടര്‍ക്കെതിരേ പരാതി. ഓപ്പറേഷന്‍ സമയത്ത് അനസ്തേഷ്യ നല്‍കുന്നതിന് കൈക്കൂലി പണം നല്‍കിയിട്ടും അനസ്തേഷ്യ ഡോക്ട്ടര്‍ എത്തിയില്ലെന്നാണ് പരാതി. പണം നല്‍കിയ സി.പി.എം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ ഡോക്ടര്‍ വി.പി.ഉസ്മാനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി. നടവയല്‍ സ്വദേശി കുര്യന്‍ വരപ്പെട്ടിയില്‍, വെള്ളമുണ്ട സ്വദേശി സുരേഷ് ഇന്റേരി, അപ്പപാറ സ്വദേശി രഞ്ജിത്ത് എന്നിവരില്‍ നിന്നാണ് വി.പി.ഉസ്മാന്‍ കൈകൂലി വാങ്ങിയത്. കുര്യന്‍ സി.പി.എം നടവയല്‍ ലോക്കല്‍ സെക്രട്ടറിയും രഞ്ജിത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. അനസ്തേഷ്യ നല്‍കുന്നതിനായി 1000 രൂപ മുതല്‍ 1500 രൂപ വരെയാണ് കൈകൂലി നല്‍കേണ്ടത്.