മാനന്തവാടി നഗരസഭയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് അധികൃതര്‍ പരാതി നല്‍കി
മാനന്തവാടി നഗരസഭയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. നഗരസഭാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജാണ് പരാതി നല്‍കിയത്. മാനന്തവാടി മുനിസിപ്പാലിറ്റി എന്ന പേരില്‍ നഗരസഭാ ഭരണസമിതിയുടേയോ, സെക്രട്ടറിയുടേയോ അറിവില്ലാതെ തെറ്റായ രീതിയില്‍ നഗരസഭയുടെ പേര് ദുരുപയോഗം ചെയ്തതായി ചൂണ്ടിക്കാണിച്ചാണ് പരാതി. മാനന്തവാടി എം.എല്‍.എയെയും, മുനിസിപ്പാലിറ്റിയേയും അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് പേജ് ഉപയോഗിക്കുന്നതായും മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.