ജില്ലാ പഞ്ചായത്തിന്റെ സാന്ത്വന പരിചരണ പദ്ധതിയ്ക്ക് തുടക്കം

0

 

ജില്ലയില്‍ നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായാണ് സാന്ത്വന പരിചരണ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു അധ്യക്ഷയായി.പദ്ധതിക്കായി 2021- 22 സാമ്പത്തിക വര്‍ഷം 75 ലക്ഷം രൂപയാണ് വകയിരുത്തിയത്.ഇതില്‍ 55 ലക്ഷം രൂപ വിനിയോഗിച്ചു. ബാക്കി 20 ലക്ഷം രൂപ പരിശീലന പരിപാടിക്കായി മാറ്റിവെക്കും.

ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമുള്ള കാന്‍സര്‍ രോഗികള്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍, പക്ഷാഘാതം ബാധിച്ചവര്‍, അവയവം മാറ്റിവെച്ചവര്‍, മറ്റ് രോഗങ്ങളാല്‍ കിടപ്പിലായവര്‍ തുടങ്ങിയ നിത്യരോഗികള്‍ക്കാണ് പദ്ധതി മൂലം ആശ്വാസം കിട്ടുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, സെക്രട്ടറി ആര്‍ .ശിവപ്രസാദ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!