കല്‍പറ്റയും ഇനി ഉദ്യാന നഗരമാകും

0

കല്‍പ്പറ്റ നഗരത്തെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഉദ്യാന നഗരമാക്കി മാറ്റുന്ന പരിപാടി നവംബര്‍ ഒന്നോടുകൂടി ആരംഭിക്കും.
ഇതിന്റെ ഭാഗമായി ഇന്ന് കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനിലുള്ള മിനി പാര്‍ക്കില്‍ ഭായിസ് ഗാര്‍ഡന്‍ നഴ്‌സറിയുടെ സഹായത്തോടുകൂടി കൂടി പൂച്ചെടി ചട്ടികള്‍ സ്ഥാപിച്ചു. ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത, കല്‍പ്പറ്റ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാര്‍, നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, കല്‍പ്പറ്റ ഭായിസ് ഗാര്‍ഡന്‍ നഴ്‌സറി ഉടമ ,ഐസിവര്‍ഗീസ് , നഗരസഭ ജെ.എച്ച്.ഐ ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.നവംബര്‍ ഒന്നിനു മുമ്പായി കല്‍പ്പറ്റ നഗരത്തില്‍ ഡ്രൈനേജ് പണി പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെയും, കച്ചവടക്കാരുടെ സഹായത്തോടെയും പൂച്ചെടികള്‍ സ്ഥാപിച്ച് മനേഹരമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ട്രാഫിക് ജംഗ്ഷനിലെ ഭായിസ് ഗാര്‍ഡന്‍ സഹായത്തോടെ ചെടിച്ചട്ടികള്‍ സ്ഥാപിച്ചത്.നഗരത്തില്‍ ഡ്രൈനേജ് നവീകരണം പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം നഗരത്തില്‍ പുര്‍ണമായി പൂച്ചെടികള്‍ സ്ഥാപിച്ച് നഗരത്തെ ഉദ്യാനനഗരമായി പ്രഖ്യാപിക്കും

Leave A Reply

Your email address will not be published.

error: Content is protected !!