ദ്വിദിന ശില്‍പശാല ആരംഭിച്ചു
ദുരന്ത നിവാരണം – മാനസിക, സാമൂഹിക തലത്തില്‍ എന്ന വിഷയത്തെ അധികരിച്ച് ഇസ്രയേല്‍ സന്നദ്ധ സംഘടനയായ ഇസ്രഎയ്ഡ്, ആര്‍ട്ട് ഓഫ് ലിവിംഗ് എന്നിവയുടെ സഹകരണത്തോടെ ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘം സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്പശാല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ മെജോ അദ്ധ്യക്ഷത വഹിച്ചു. വിനോദ് രവീന്ദ്ര പ്രസാദ്, രേഷ്മ ബാലകൃഷ്ണന്‍, എം. മധുസൂദനന്‍, ത്രേസ്യ തലച്ചിറ, സാബു പള്ളിപ്പാടന്‍, കുഞ്ഞിരാമന്‍ പിലാക്കണ്ടി, സുഭാഷ്. എം സംസാരിച്ചു. ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് സ്വാഗതവും സെക്രട്ടറി പി. കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു. 40 പേര്‍ പങ്കെടുക്കുന്ന ശില്‍പശാലയില്‍ ഡോ. ഡബ്ബീ, ലൊറേന്‍ ക്ലാസ്സുകള്‍ നയിച്ചു.