കേണിച്ചിറയില്‍ നാളെ വ്യാപാരികളുടെ ഹര്‍ത്താല്‍

0

അശാസ്ത്രീയമായ ഡബ്ല്യുഐപിആര്‍ കണക്കിനെ തുടര്‍ന്ന് കേണിച്ചിറയില്‍ തുടര്‍ച്ചയായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് വ്യാപാരികള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.നിലവില്‍ കൊവിഡ് രോഗികളുടെ കണക്ക് അടിസ്ഥാനമാക്കി 13.45 ആണ് ടൗണുള്‍പ്പെടുന്ന വാര്‍ഡ് 16 കേണിച്ചിറയില്‍ ഡബ്യുഐപിആര്‍ ഉള്ളത്. എന്നാല്‍ നിലവില്‍ രോഗികളുടെ കൃത്യമായ കണക്കെടുത്താല്‍ 10 ശതമാനത്തില്‍ താഴെയാണ് ഡബ്ല്യുഐപിആര്‍ വരേണ്ടതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് ജനറല്‍ സെക്രട്ടറി സുരേഷ് പറയുന്നത്.ഓട്ടോ ടാക്സി തൊഴിലാളികളോടും ഹര്‍ത്താലില്‍ സഹകരിക്കാന്‍ വ്യാപാരി ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ നടത്തുക.

Leave A Reply

Your email address will not be published.

error: Content is protected !!