ഏകദിന ഉപവാസ സമരം നടത്തി
കെ.എസ്.ആര്‍.ടി.സി.യെ സ്വകാര്യവല്‍ക്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എംപ്ലോയീസ് സംഘ് മാനന്തവാടി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഏകദിന ഉപവാസ സമരം നടത്തി. സമരം ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നായര്‍ ഉദ്ഘാടനം ചെയ്തു. എം.കെ.രൂപേഷ് അധ്യക്ഷനായി. സംഘ് കോഴികോട് ജില്ലാ സെക്രട്ടറി കെ.കെ.വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി. സന്തോഷ് കുമാര്‍ , കെ.ഹരിദാസന്‍ തയ്യില്‍, വി.പി. ബ്രിജേഷ്, ശ്രീദേവി കാട്ടികുളം തുടങ്ങിയവര്‍ സംസാരിച്ചു.