റോഡ് തകര്‍ത്തതായി പരാതി പ്രതിഷേധവുമായി ഐക്യ സമരസമിതി
പുത്തൂര്‍ നാഗത്താന്‍ കുന്ന് റോഡ് തകര്‍ത്ത കമ്പനിയുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐക്യ സമരസമിതി തവിഞ്ഞാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി.വാളാട് പുത്തൂര്‍ അറവുമാലിന്യം ഫ്‌ലാറ്റിലേക്ക് മിഷനറി കൊണ്ടുപോകാന്‍ ഹെവി വാഹനങ്ങള്‍ കയറ്റി പുത്തൂര്‍ നാഗത്താന്‍ കുന്ന് റോഡ് തകര്‍ത്തു എന്നാരോപിച്ചായിരുന്നു സമരം.റോഡ് തകര്‍ന്നത് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനിക്ക് നല്‍കിയ കെട്ടിട അനുമതി പരിശോധിച്ച് നിയമലംഘനം നടന്നോ എന്ന് പരിശോധിച്ച നടപടി എടുക്കുമെന്ന പഞ്ചായത്തിന്റെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് അംഗം അസീസ് വാളാട്, കെ ടി മുത്തലിബ്, കെഎം പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി