പുനരധിവാസം സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി
ജില്ലയിലെ 6 ആദിവാസി കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ആദിവാസി പുനരധിവാസ വികസന മിഷന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നൂല്‍പ്പുഴ പഞ്ചായത്തിലെ ചാടകപുര, പുഴകുനി, കാക്കത്തോട് കോളനികളിലെയും പനമരം പഞ്ചായത്തിലെ മാത്തൂര്‍ പൊയില്‍, കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍, പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി, നെന്മേനി പഞ്ചായത്തിലെ വെള്ളച്ചാല്‍ കോളനിയിലെയും ഉള്‍പ്പെടെ 144 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ 10 സെന്റ് വീതം നല്‍കുന്നത്. ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, പുല്‍പ്പള്ളി, വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി മാനന്തവാടി താലൂക്കിലെ അഞ്ചു കുന്ന് എന്നിവിടങ്ങളിലായി 24.39 ഏക്കര്‍ സ്ഥലമാണ് പുനരധിവാസത്തിനായി വിലക്ക് വാങ്ങിയിരിക്കുന്നത്.