ലീഗല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

0

 

മള്‍ട്ടിപ്പിള്‍ ആക്ഷന്‍ റിസര്‍ച്ച് എന്‍ജിഒ യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ രണ്ടു ദിവസത്തെ ലീഗല്‍ പരിശീലന ക്യാമ്പ് നടത്തി.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ഗ് എന്‍ജിഒ നേതൃത്വത്തിലാണ് പരിശീലനം. ഗാര്‍ഹിക പീഡനത്തിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പുരുഷന്മാരെ ബോധവല്‍ക്കരിച്ച് അതിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്. ജില്ലയിലെ 25 വാര്‍ഡുകളിലായ തെരഞ്ഞെടുക്കപ്പെട്ട 25 പുരുഷന്മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഈ വാര്‍ഡുകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അതിലൂടെ ഓരോ വാര്‍ഡുകളിലും 50 വളണ്ടിയര്‍മാരെ നിയമിക്കാനും ഗാര്‍ഹികപീഡന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സംഘാടകര്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നിയമപരമായുള്ള ശാക്തീകരണവും, ബോധവല്‍ക്കരണവും നല്‍കുകയാണ് മാര്‍ഗിന്റെ ലക്ഷ്യം. കേരളത്തില്‍ വയനാട്ടിലാണ് ആദ്യം പ്രൊജക്റ്റ് നടത്തുന്നത്. അഡ്വ. കിരണ്‍ സിംഗ്, നാജിയ ഷെറിന്‍, അഡ്വ ബബിത, ടി എം അഹമ്മദ് മുനവ്വിര്‍, എന്നിവര്‍ സംസാരിച്ചു.

കോരി ചൊരിയുന്ന മഴയത്തും ശുചീകരണ പ്രവര്‍ത്തിയില്‍ കര്‍മ്മനിരതരായി പള്‍സ് എമര്‍ജന്‍സി ടീം കേരള പ്രവര്‍ത്തകര്‍. പുതിയ മെമ്പര്‍മാര്‍ക്കുള്ള യൂണിഫോം വിതരണം കല്‍പ്പറ്റയില്‍ എം എസി റ്റി ജില്ലാ ജഡ്ജ്അനില്‍ കുമാര്‍, ജില്ലാ പബ്ലിക് പ്രൊസിക്യുട്ടര്‍ അഡ്വ: ജോസഫ് മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പള്‍സ് എമര്‍ജന്‍സി ടീം കേരള യൂണിറ്റുകളിലെ അമ്പതോളം പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് പങ്കെടുത്തത്. പള്‍സ് എമര്‍ജന്‍സിയുടെ കീഴിലുള്ള സെര്‍ച്ച് ആന്റ് റെസ്‌ക്യു ടീം അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. കല്‍പ്പറ്റയില്‍ ജില്ലാ കോടതി പരിസരവും, സിവില്‍ സ്റ്റേഷന്‍ പരിസരവും കാട് വെട്ടി ശുചീകരിച്ചു. പരിപാടിക്ക് സ്റ്റേറ്റ് സെക്രട്ടറി സലീം കല്‍പ്പറ്റ , പ്രസിഡണ്ട് അഹമ്മദ് ബഷീര്‍ മേപ്പാടി, ട്രഷറര്‍ ആനന്ദന്‍ പാലപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!