ജില്ലയില്‍ സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ 15 ന് തുടങ്ങും

0

ജില്ലയില്‍ സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് 15 ന് തുടക്കമാകും.പഞ്ചായത്ത് – നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പശ്ചാതലത്തില്‍ ബ്രാഞ്ച് സമ്മേളങ്ങളും തുടര്‍ന്ന് നടക്കുന്ന ലോക്കല്‍ സമ്മേളനങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വേദിയാകുമെന്ന കാര്യം ഉറപ്പ്.ബ്രാഞ്ച്, ലോക്കല്‍, ഏരീയ സമ്മേളനങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 14 മുതല്‍ 16 വരെ വൈത്തിരിയില്‍ വെച്ചാണ് സി.പി.എം.ന്റെ ജില്ലാ സമ്മേളനം നടക്കുക.പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് സംസ്ഥാനത്ത് ബ്രാഞ്ച്തലം മുതലുള്ള സമ്മേളനങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കം കുറിക്കുന്നത്.ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ലോക്കല്‍, ഏരീയ, ജില്ലാ സമ്മേളനങ്ങള്‍ നടക്കും. ജില്ലയില്‍ സി.പി.എം ന് 800 നടുത്ത് ബ്രാഞ്ചുകളും 70 ലോക്കല്‍ കമ്മിറ്റികളും 6 ഏരീയ കമ്മറ്റികളും ഒരു ജില്ലാ കമ്മിറ്റിയുമാണ് ഉള്ളത്. 2020 ആഗസ്റ്റില്‍ സമ്മേളനങ്ങള്‍ നടകേണ്ടതാണെങ്കിലും കൊവിഡ് മഹാമാരിയില്‍ ഒരു വര്‍ഷം നീണ്ടു പോകുകയായിരുന്നു. സമ്മേളന കാലയളവില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നടക്കുകയുണ്ടായി. ജയപരാജയങ്ങള്‍ക്കും ഈ രണ്ട് തിരഞ്ഞെടുപ്പും വഴിവെക്കുകയുണ്ടായി.അത്തരമൊരു അവസ്ഥയില്‍ നടക്കാന്‍ പോകുന്ന സമ്മേളനങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. നാല് വര്‍ഷം മുന്‍പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 16 പഞ്ചായത്തുകള്‍എല്‍.ഡി.എഫിന് ലഭിച്ചിരുന്നു എന്നാല്‍ ഇന്നത് 8 എണ്ണമായി കുറഞ്ഞു. 2 മുനിസിപാലിറ്റിയില്‍ ഒന്നായി കുറഞ്ഞു. രണ്ട് നിയമസഭ മണ്ഡലം ഉള്ളതില്‍ ഒന്നായി ചുരുങ്ങി. എന്നാല്‍ ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. ഒരു ബ്ലോക്ക് പഞ്ചായത്ത് ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ടിലേക്കും. യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ തുല്ല്യത നിലനിര്‍ത്താന്‍ കഴിഞ്ഞത് സി.പി.എം നെ സംബദ്ധിച്ചിടത്തോളം അഭിമാനത്തിന് വക നല്‍കുന്നതുമാണ്. പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ഒരോ ബ്രാഞ്ച് അതിര്‍ത്തിയിലെയും കഴിഞ്ഞ നാല് വര്‍ഷത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ ചര്‍ച്ചയാകുന്ന തോടൊപ്പം പാര്‍ട്ടി സംഘടന തലത്തിലെ വിഷയങ്ങളും സമ്മേളനങ്ങളുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!