അമ്പലവയല്‍ ഗവ: വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ മുതല്‍ മുടക്കിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയ 17 ക്ലാസ് മുറികളും ഒരു ഹാളും അടങ്ങിയ മൂന്ന് നിലകളിലുള്ള കെട്ടിട സമുച്ചയമാണ് ചൊവാഴ്ച്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
ഗൃഹാതുരത്വത്തിന്റെയും മധുരിക്കുന്ന പഴയ ഓര്‍മ്മകളെയും നിറമണിയിച്ച് പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുകയാണ് അമ്പലവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍. 17 സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരു ഹാളും അടങ്ങിയ മൂന്ന് നിലകളിലുള്ള കെട്ടിട സമുച്ചയം. ബാത്ത് അറ്റാച്ചിടും, ഫാനും എല്‍.ഇ.ഡി. ലൈറ്റുകളുമെല്ലാമുളള അത്യാധുനിക കെട്ടിടം. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ട് 3 കോടി രൂപ ഉപയോഗിച്ച് 11 മാസം കൊണ്ടാണ് മനോഹരമായ മികവിന്റെ കേന്ദ്രം നിര്‍മ്മിച്ചത്. കോവിഡ് ഭീതിയൊഴിഞ്ഞ് പുതിയൊരു അധ്യയനകാലത്തേക്ക് വിദ്യാര്‍ഥികള്‍ വന്നുതുടങ്ങുമ്പോള്‍ അവരെ കാത്തിരിക്കുന്നത് മുഖം മിനുക്കിയ പുതിയ കലാലയമുറ്റമാണ്. ആധുനിക സാങ്കേതികവിദ്യകള്‍ക്കൊണ്ട് മികവുകാട്ടുന്ന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങോടു കിടപിടിക്കുന്ന സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം കാത്തിരിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വ പകല്‍ 3.30 നു ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സ:പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും., വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഐ. സി ബാലകൃഷ്ണന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.