ബ്രിഗേഡിയര്‍മാരുടെ സേവനം അവസാനിപ്പിക്കാന്‍ നീക്കം .വ്യാപക പ്രതിഷേധം

0

കൊവിഡ് പ്രതിരോധ ബ്രിഗേഡിയര്‍മാരുടെ സേവനം അവസാനിപ്പിക്കാനുള്ള നീക്കം പ്രതിഷേധം ശക്തം. കൊവിഡിന്റെ മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ പ്രതിരോധ പ്രവര്‍ത്തനത്തിന്നായി നിയോഗിച്ചവരെ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഈ മാസം 30 വരെയാണ് ഇവരുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. വയനാട്ടില്‍ മാത്രം 945 പേരയൊണ് ഇത്തരത്തില്‍ നിയോഗിച്ചിട്ടുള്ളത്.ഇതിനെതിരെ പൊതുസമൂഹംതന്നെ രംഗത്തിറങ്ങണമെന്നാണ് ആവശ്യമുയരുന്നത്.കൊവിഡ് ആരംഭിച്ച 2020ലാണ് എന്‍ആര്‍എച്ചഎം വഴി പ്രതിരോധ പ്രവര്‍ത്തനത്തിനങ്ങള്‍ ഊര്‍ജ്ജിതപെടുത്തുന്നതിന്റെ ഭാഗമായി ഇവരെ നിയോഗിച്ചത്. വയനാട്ടില്‍ മാത്രം 945 പേരയൊണ് ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടത്. ഇതില്‍ ഡോക്ടര്‍മാര്‍ മുതല്‍ സ്വീപ്പര്‍ ജോലിക്കാര്‍ വരെയുണ്ട്. കേന്ദ്രസര്‍്ക്കാര്‍ 60 ശതമാനവും, സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനവും തുക വകയിരുത്തിയാണ് ഇവര്‍്ക്ക് വേതനം നല്‍കിവരുന്നത്. ഇതില്‍ കേന്ദ്രസര്‍്ക്കാര്‍ നല്‍കിവരുന്ന തുക വെട്ടികുറക്കാനാണ് തീരുമാനം. ഈ തീരുമാനം നടപ്പിലാക്കിയാല്‍ കൊവിഡ് രൂക്ഷമാകുന്ന സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റും.

Leave A Reply

Your email address will not be published.

error: Content is protected !!