വയനാട് പ്രസ്സ് ക്ലബിലേക്ക് പി.എല്‍.ജി.എ ബുള്ളറ്റിന്‍ ലക്കങ്ങള്‍ അയച്ച് മാവോയിസ്റ്റുകള്‍. സി.പി.ഐ മാവോയിസ്റ്റിന്റെ പഞ്ചിമഘട്ട വിഭാഗത്തിന്റെ നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ കുറിപ്പോടു കൂടിയാണ് ബുള്ളറ്റിനുകളുടെ 3,4 ലക്കങ്ങള്‍ അയച്ചിട്ടുള്ളത്. പ്രിയ മാധ്യമ സുഹൃത്തുക്കള്‍ക്ക് ലാല്‍സലാം എന്ന് അഭിസംബോധന ചെയ്താണ് ചെറിയ കുറിപ്പ് തുടങ്ങുന്നത്. വായിക്കുകയും വാര്‍ത്തയാക്കുകയും ചെയ്യണമെന്ന അഭ്യര്‍ത്ഥനയും കൂടെയുണ്ട്. സര്‍ക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജ് സംബന്ധിച്ചും കര്‍ഷക ആത്മഹത്യകള്‍, ഭക്ഷ്യ സുരക്ഷാ നിയമം, മുത്തങ്ങ ഭൂസമരം എന്നിവയെല്ലാം പരാമര്‍ശിക്കുന്ന ലേഖനങ്ങളാണ് ഇതിലുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.