കളക്ട്രേറ്റ് വളപ്പിലെ ചന്ദനമര മോഷണം പ്രതികളെ തിരിച്ചറിഞ്ഞു

0

വയനാട് കളക്ട്രേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയില്‍ നിന്ന് ചന്ദനമരംമുറിച്ചു കടത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു.കമ്പളക്കാട് സ്വദേശികളായ ബാലന്‍, മോഹനന്‍ എന്നിവരാണ് മരം മുറിച്ചതെന്ന് പോലീസ്.കേണിച്ചിറ വരദൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തില്‍ ഇവര്‍ നേരത്തെ  പിടിയിലായിരുന്നു.മാനന്തവാടി ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസമാണ് കളക്ട്രേറ്റ് വളപ്പിലെ ഒരാള്‍പൊക്കത്തിലുള്ള ചന്ദന മരം പ്രതികള്‍ മുറിച്ചു കടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!