കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച പുല്‍പ്പള്ളി- മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ജില്ലാ പോലീസ് സൂപ്രണ്ട് അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്നും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച ജില്ലയിലെ മുഴുവന്‍ മേഖലകളിലും പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.പുല്‍പ്പള്ളി മേഖലയില്‍ കോവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണവുമായി പോലീസും ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും, മേഖലയില്‍ രോഗികളുടെ എണ്ണം അടിക്കടി ഉയര്‍ന്നതോടെയാണ് കര്‍ശന നിയന്ത്രണവുമായി അധികൃതര്‍ രംഗത്ത് എത്തിയത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ആയതോടെയാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്.. അനാവശ്യമായി വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ് രംഗത്ത് എത്തി. വരും ദിവസങ്ങളില്‍ കേരള കര്‍ണ്ണാടക അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്
Sign in
Sign in
Recover your password.
A password will be e-mailed to you.