വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു
ഗ്യാസ് കയറ്റിവന്ന ലോറിക്കും മറ്റൊരു ഗുഡ്സ് വാഹനത്തിനും ഇടയില്‍പ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു.പയ്യമ്പള്ളി ചാലില്‍ ചാക്കോയുടെ മകന്‍ അജുല്‍ (21) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പയ്യമ്പള്ളി പുതിയിടത്ത് വെച്ചാണ് അപകടം .പരിക്കേറ്റ അജുലിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
ബൈക്കും ഗുഡ്സ് വാഹനവും ഇടിച്ച ശേഷം ഇരുവാഹനവും ലോറിയുടെ ഒരു വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.