കലക്ടറുടെ ഉത്തരവുണ്ടായിട്ടും വില്ലേജ് ഓഫീസുകളില്‍ നിന്ന് കെ.എല്‍.ആര്‍. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. കണിയാമ്പറ്റ, ചുണ്ടേല്‍, മുട്ടില്‍ നോര്‍ത്ത് തുടങ്ങിയ വില്ലേജുകളില്‍ നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വൈത്തിരി താലൂക്കില്‍ വ്യാജ കെ.എല്‍.ആര്‍. സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ നേരത്തെ ജില്ലാ ഭരണകൂടം നടപടിയെടുത്തിരുന്നു. ഇതിലുള്ള പ്രതികാരം തീര്‍ക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം.
വീട് നിര്‍മാണത്തിനും വസ്തു വില്‍പ്പനക്കും ബാങ്ക് വായ്പക്കുമെല്ലാം അനിവാര്യമായ ഗഘഞ സര്‍ട്ടിഫിക്കറ്റിനായി ദിവസവും നിരവധി പേരാണ് വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുന്നത്. ഇവരെ കൃത്യമായ കാരണംപോലുമില്ലാതെ മടക്കി അയക്കുകയാണെന്നാണ് ആക്ഷേപം. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരോട് ഭൂമിയുടെ 1970 മുതലുള്ള മുന്നാധാരങ്ങള്‍ ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ രേഖകള്‍ ഹാജരാക്കിയാലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂട്ടാക്കുന്നില്ല
വൈത്തിരി താലൂക്ക് ഓഫീസില്‍ വ്യാജ കെ.എല്‍.ആര്‍. സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍, കെ.എല്‍.ആര്‍. സര്‍ട്ടിഫിക്കറ്റുകള്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസുകളില്‍നിന്ന് മാത്രം നല്‍കിയാല്‍ മതിയെന്ന് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് തന്നെ നല്‍കി ഉത്തരവിറക്കി. എന്നാല്‍, ഇതിനു ശേഷവും ഉദ്യോഗസ്ഥര്‍ നിസ്സഹകരണ സമീപനം തുടരുകയാണെന്നാണ് ആക്ഷേപം. മാര്‍ച്ച് മാസം മുതലുള്ള നിരവധി അപേക്ഷകളാണ് കണിയാമ്പറ്റ വില്ലേജ് ഓഫീസില്‍ മാത്രം കെട്ടിക്കിടക്കുന്നത്.