മുട്ടില്‍ മരം മുറി പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

0

മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി.മാനന്തവാടി ജില്ലാജയിലില്‍ കഴിയുന്ന മുഖ്യപ്രതികളടക്കം ആറുപേരുടം റിമാന്റ് കാലാവധിയാണ് ബത്തേരി ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി സെപ്തംബര്‍ ഏഴുവരെ നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിയിരുന്ന നടപടിക്രമങ്ങള്‍.ബത്തേരി ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് കാലാവധി നീട്ടിയത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കുരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

മുട്ടില്‍ മരം മുറികേസില്‍ മുഖ്യപ്രതികളായി അഗസ്റ്റിന്‍ സഹോദരന്‍മാരടകം ആറുപേരുടെ റിമാന്റ് കാലാവധിയാണ് സെപ്തംബര്‍ ഏഴ് വരെ നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്ന കോടതി നടപടിക്രമങ്ങള്‍. അഗസ്റ്റിന്‍ സഹോദരന്മാരായ റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ഇവരുടെ ഡ്രൈവര്‍ ബിനീ്ഷ്, മുട്ടില്‍ സ്വദേശി അബ്ദുള്‍നാസര്‍, അമ്പലവയല്‍ എടക്കല്‍ സ്വദേശി അബൂബക്കര്‍ എന്നിവരുടെ റിമാന്റ് കാലാവധിയാണ് നീട്ടിയത്. ഇത് രണ്ടാംതവണയാണ് ഇവരുടെ റിമാന്റ് കാലാവധി നീട്ടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!