ആര്‍.ആര്‍.ടി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

0

 

ജില്ലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനായുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ വാഹനം വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്റെ പ്രത്യേക പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം അനുവദിച്ചത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കല്‍പ്പറ്റ, മേപ്പാടി റേഞ്ച് പരിധിയിലാണ് ആര്‍.ആര്‍.ടി വാഹനത്തിന്റെ സേവനം ലഭ്യമാവുക.

കളക്ടറേറ്റില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍, കല്‍പ്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.ജെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!