ജില്ലയിലെ ഡാന്‍സ് അധ്യാപകര്‍ക്ക് കൈതാങ്ങുമായി ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍.ഓണ കോടിയും ഓണകിറ്റും പച്ചക്കറി കിറ്റിനുമൊപ്പം സമാശ്വാസ തുകയും ചികിത്സാ സഹായവുമൊക്കെ നല്‍കിയാണ് ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മാതൃകയായത്.കല്‍പ്പറ്റ നൃത്തകലാക്ഷേത്ര ഹാളില്‍ ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് മനോജ് മാനന്തവാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹിപ്‌സ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി റീമ പപ്പന്‍, കലാമണ്ഡലം അഞ്ചു പി ബാബു, എ.വി.രാജേന്ദ്രപ്രസാദ്, കെ.ആര്‍. ഋതു തുടങ്ങിയവര്‍ സംസാരിച്ചു. ഓണ സദ്യയും ഉണ്ടായി. സംസ്ഥാനത്ത്തന്നെ മാതൃകയാണ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഇത്തരമെരു ചടങ്ങെന്ന് ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.