വയനാട് വന്യജീവി സങ്കേതത്തില്‍ നാളെ മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കും

0

വയനാട് വന്യജീവിസങ്കേതം നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും.വാക്സിനെടുത്തവര്‍ക്കും, 72മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കയ്യിലുള്ളവര്‍ക്കും പ്രവേശനാനുമതി. വന്യജീവിസങ്കേതത്തില്‍ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് കാനന സവാരി സൗകര്യമുള്ളത്.നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സങ്കേതത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുക.രാവിലെ ഏഴുമണിമുതല്‍ പത്ത് മണിവരെയും, വൈകിട്ട് മൂന്ന് മണിമുതല്‍ അഞ്ച്മണിവരെയുമാണ് പ്രവേശന സമയം.

ഒരു ഡോസ് വാക്സിനെടുത്ത് 14 ദിവസംകഴിഞ്ഞവര്‍ക്കും, കൊവിഡ് വന്ന് ഒരു മാസം കഴിഞ്ഞവര്‍ക്കും, അല്ലങ്കില്‍ രണ്ട് ഡോസ് വാകിസനെടുത്തവര്‍ക്കും, 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കൈയ്യിലുള്ളവരെയമാണ് സങ്കേതത്തിലേക്ക് പ്രവേശിപ്പിക്കുക. വന്യജീവിസങ്കേതത്തില്‍ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍ക്കായി കാനന സവാരിയുള്ളത്. ഒന്നാം ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സങ്കേതം തുറന്നിരുന്നെങ്കിലും പിന്നീട് രണ്ടാം വേവ് വന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍24ലിനാണ് സങ്കേതം അടച്ചത്. മുത്തങ്ങയില്‍ രാവിലെ 40 ജീപ്പുകളും, ഉച്ചയ്ക്ക് ശേഷം 20 ജീപ്പുകളുമാണ് സഞ്ചാരികളുമായി മുത്തങ്ങയില്‍ കാനന സവാരി നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!